പത്തനംതിട്ട: പ്രകൃതി വിഭവങ്ങളെ പരിപാലിക്കുക വഴി മാത്രമേ നമ്മുടെ മാതൃഭൂമിയെ സംരക്ഷിക്കുവാൻ കഴിയുവെന്ന് കേരള ശാന്തി സമിതി സംസ്ഥാന പ്രസിഡന്റും കേരള ഹൈക്കോടതി മുൻ ജഡ്ജിയുമായ ജസ്റ്റീസ്.പി.കെ.ഷംസുദ്ദീൻ പറഞ്ഞു. കേരള ശാന്തി സമിതി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രകൃതി സംരക്ഷണ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമിതി ജില്ലാ പ്രസിഡന്റ് റഷീദ് ആനപ്പാറ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ദേവസിക്കുട്ടി പടയാട്ടിൽ, ഫാ. സാം പി. ജോർജ്, റെജി മലയാലപ്പുഴ, ഷെബീർ അഹമ്മദ്, ഹംസ ഇബ്രാഹീം, പി.രാമചന്ദ്രൻ നായർ, ജോർജ്ജ് വർഗീസ് തെങ്ങുംതറയിൽ, മധു വള്ളിക്കോട്, അനുപമ സതീഷ്, ശ്രീജേഷ് എഴുമറ്റൂർ, ഷീജ ഇലന്തൂർ എന്നിവർ പ്രസംഗിച്ചു.