കോന്നി: അരുവാപ്പുലം ഗ്രാമപഞ്ചായത്തു കമ്മിറ്റിയിൽ വാക്കേറ്റവും ഇറങ്ങിപ്പോക്കും. തെരുവ് വിളക്ക് പ്രകാശിക്കാത്തതുമായി ബന്ധപ്പെട്ട് ഒന്നാം വാർഡിൽ നിലനിൽക്കുന്ന പ്രശ്നം വൈസ് പ്രസിഡന്റ് പഞ്ചായത്ത് കമ്മിറ്റിയിൽ ചൂണ്ടികാട്ടിയതിനെ തുടർന്നാണ് വാക്കേറ്റവും ഇറങ്ങിപ്പോക്കും ഉണ്ടായത്. . പത്താം വാർഡ് മെമ്പർ ബാബു.എസ്. നായർ തെരുവ് വിളക്ക് പ്രകാശിക്കാത്തതു മായി ബന്ധപ്പെട്ട് ഉന്നയിച്ച ചോദ്യത്തിന് സഭാ നടപടികൾക്ക് ചേരാത്ത വിധം പ്രസിഡന്റ് മറുപടി പറഞ്ഞെന്ന് ആരോപിച്ച് പ്രതിപക്ഷ അംഗങ്ങൾ ബഹളം വച്ചു. തുടർന്ന് കമ്മിറ്റിയിൽ നിന്ന് പ്രസിഡന്റ് ഇറങ്ങിപ്പോവുകയായിരുന്നു . ഇതിൽ പ്രതിക്ഷേധിച്ചും അടിയന്തരമായി തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും ആഗസ്റ്റ് 2 ന് യു.ഡി.എഫ് , ഗ്രാമ പഞ്ചായത്ത് ഓഫീസ് പടിക്കൽ ധർണ നടത്തുമെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റും ഗ്രാമ പഞ്ചായത്ത് അംഗവുമായ ജി.ശ്രീകുമാർ അറിയിച്ചു.