തിരുവല്ല: ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിലെ പ്രതിയെ പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തു. ഭരണിക്കാവ് മഠത്തിൽ പുത്തൻ പുരയിൽ വീട്ടിൽ കൃഷ്ണദാസിനെയാണ് അറസ്റ്റ് ചെയ്തത്. നിരണം സ്വദേശിനിയായ 20 കാരിയെ വിവാഹ വാഗ്ദാനം നൽകി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ് . വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കഴിഞ്ഞ ഒരു വർഷക്കാലമായി കൃഷ്ണദാസ് പീഡിപ്പിച്ചു വരികയായിരുന്നു എന്നുകാട്ടി യുവതി നൽകിയ പരാതിയിലാണ് പൊലീസ് ഇയാളെ പിടികൂടിയത്. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കുമെന്ന് ഡി.വൈ.എസ്.പി ടി രാജപ്പൻ പറഞ്ഞു.