തിരുവല്ല: എസിറോഡ് നവീകരണത്തിന്റെ ഭാഗമായി ഇന്ന് കളർ കോഡ് , പൊങ്ങ പാലങ്ങൾ പൊളിക്കുന്നതോടുകൂടി കെ.എസ്.ആർ.ടി.സി ബസുകൾ ആലപ്പുഴയിൽ നിന്ന് കളർ കോഡ് വരെയും ചങ്ങനാശേരിയിൽ നിന്ന് പൊങ്ങ വരെയും സർവീസ് നടത്തുന്നതാണ്. കുട്ടനാട് താലൂക്കിന്റെ ഉൾപ്രദേശങ്ങളായ കാവാലം, പുളിങ്കുന്ന്, ചമ്പക്കുളം, കൈനകരി എന്നിവിടങ്ങളിലേക്ക് ആലപ്പുഴ വണ്ടാനം മെഡി.കോളേജ് എസ്.എൻ കവല കഞ്ഞിപ്പാടം ചമ്പക്കുളം പൂപ്പള്ളി വഴി സർവീസ് ഉണ്ടായിരിക്കുന്നതാണ്. ആലപ്പുഴയിൽ നിന്ന് ചങ്ങനാശേരിക്ക് പോകേണ്ടവർ അമ്പലപ്പുഴ -എടത്വ -തിരുവല്ല വഴി ഫാസ്റ്റ് പാസഞ്ചർ ബസുകൾ ലഭ്യമായിരിക്കും.
ആലപ്പുഴയിൽ നിന്ന് കോട്ടയത്തേക്ക് നേരിട്ട് യാത്ര ചെയ്യേണ്ടവർക്ക് മുഹമ്മ തണ്ണീർമുക്കം കുമരകം വഴി കോട്ടയം ബസുകൾ ലഭ്യമായിരിക്കും.