അടൂർ : വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഏറത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി വടക്കടത്ത് കാവിൽ പ്രതിഷേധ മാർച്ചും യോഗവും നടത്തി. മണ്ഡലം പ്രസിസന്റ് അഡ്വ.ഡി.രാജീവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം മറിയാമ്മ തരകൻ ഉദ്ഘാടനം ചെയ്തു. റിനോ.പി.രാജൻ, ടോം തങ്കച്ചൻ, ജയചന്ദ്രൻ , സൂസൻ ശശികുമാർ, മനു,സാജൻ എന്നിവർ പ്രസംഗിച്ചു. മാർച്ചിന് ജയിംസ് വയല, റജി വയല, സുധാകരൻ, ശിവൻകുട്ടി , ആൽബിൻ, ഉണ്ണി, തുളസീധരൻ, ബാലചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.