malala-
മലാല കൂടുംബത്തോടൊപ്പം

റാന്നി: കേരളത്തിലെ 140 എം.എൽ.എ മാരുടെ പേരുകൾ ഞൊടിയിടയിൽ പറയുന്ന മലാല ലില്ലി ഏബ്രഹാം എന്ന അഞ്ചുവയസുകാരിയെ യൂണിവേഴ്സൽ റെക്കാഡ് ഫോറത്തിന്റെ ദേശീയ റെക്കാഡിന് ശുപാർശ ചെയ്തു. . യു ആർ എഫ് ഏഷ്യൻ ജൂറി ഡോ.ജോൺസൺ വി. ഇടിക്കുളയാണ് ശുപാർശ ചെയ്തത്. യുആർ.എഫ് - സി.ഇ ഒ സൗദീപ് ചാറ്റർജി (കൽക്കട്ട), ഇന്റർനാഷണൽ ജൂറി അംഗങ്ങൾ എന്നിവരടങ്ങിയ റെക്കാഡ്‌ മാനേജ്മെന്റ് ടീം, രേഖകൾ പരിശോധിച്ച് ഉടൻ പ്രഖ്യാപനം നടത്തുമെന്ന് ഇന്റർനാഷണൽ ജൂറി ഡോ. ഗിന്നസ് സുനിൽ ജോസഫ് അറിയിച്ചു. മൗണ്ട് സിയോൻ ഗ്രൂപ്പ് ഹോസ്പിറ്റൽ പി.ആർ. ഒ അത്തിക്കയം കണ്ണമ്പള്ളി ചക്കിട്ടയിൽ ലിജോ ഏബ്രഹാം ഫിലിപ്പിന്റെയും സൗദിയിൽ നഴ്സായ ഷേബി ടിൻസി തോമസിന്റെയും മൂത്ത മകളാണ് മലാല