കലഞ്ഞൂർ: ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ മൊബൈൽ ലൈബ്രറി അദ്ധ്യാപകർ വാങ്ങി നൽകിയ 25 സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു കവി മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എസ്. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ ബീന പ്രഭ, പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പുഷ്പവല്ലി, ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.മണിയമ്മ. രമ സുരേഷ്, മനോഹരൻ നായർ, പ്രിൻസിപ്പൽ പി. ജയഹരി, എസ്. ലാലി, ടി. നിർമല,നിമ്മി ജോർജ്, സജയൻ ഓമല്ലൂർ, ഫിലിപ്പ് ജോർജ്, ഷീല വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു.