തിരുവല്ല: എസ്.എൻ.ഡി.പി യോഗം ഗുരുകാരുണ്യം പദ്ധതി പ്രകാരം തിരുവല്ല യൂണിയനിൽ ചികിത്സാസഹായം 770 മേപ്രൽ ശാഖാ അംഗമായ സതി രാധാകൃഷ്ണന് നൽകി. എസ്.എൻ.ഡി.പി യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ എസ്. രവീന്ദ്രൻ സഹായധനം കൈമാറി. യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.എസ്.വിജയൻ, തിരുവല്ല യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ, യൂണിയൻ വൈസ് പ്രസിഡണ്ട് ബിജു കുറ്റിപറമ്പിൽ, യൂണിയൻ കൗൺസിൽ അംഗങ്ങളായ സരസൻ ഓതറ, രാജേഷ് മേപ്രാൽ, പ്രസന്നകുമാർ, അനിൽ ചക്രപാണി എന്നിവർ പങ്കെടുത്തു.