cycle
പെട്രോൾ ,പാചകവാതക നികുതി കൊള്ളക്കെതിരെ യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ നടത്തി​യ സൈക്കിൾ റാലി

കോന്നി : പെട്രോൾ ,പാചകവാതക നികുതി കൊള്ളക്കെതിരെ യൂത്ത് കോൺഗ്രസ് പ്രമാടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സൈക്കിൾ റാലി നടത്തി. തെങ്ങുംകാവിൽ നിന്ന് ആരംഭിച്ച റാലി ഡി.സി.സി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ ഫ്ലാഗ് ഓഫ് ചെയ്തു. പൂങ്കാവിൽ കെ. പി. സി. സി സെക്രട്ടറി അനീഷ് വരിക്കണ്ണാമല ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ജെൽവിൻ ജെയിംസ് ജാഥാ ക്യാപ്റ്റനായ റാലിയിൽ യൂത്ത് കോൺഗ്രസ്, കോൺഗ്രസ്സ് നേതാക്കൾ പങ്കെടുത്തു.