കോന്നി : കൊവിഡ് വ്യാപനത്തെ തുടർന്ന് പ്രമാടം ഗ്രാമപഞ്ചായത്തിൽ വീണ്ടും കണ്ടെയ്ൻമെന്റ് സോൺ. മൂന്നാം വാർഡാണ് കണ്ടെയ്ൻമെന്റ് സോണാക്കിയിരിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി പഞ്ചായത്തിൽ കണ്ടെയ്ൻമെന്റ് സോണുകൾ നിലവിൽ ഇല്ലായിരുന്നു. നിലവിൽ 91 പേർ ചികിത്സയിലുണ്ട്.