പത്തനംതിട്ട: പ്ളസ് വൺ വിദ്യാർത്ഥിയുടെ കുത്തേറ്റ് പിതൃസഹോദരൻ മരിച്ചു. തുലാപ്പള്ളി ഐക്കരപ്പടി വലിയകാലായിൽ സാബു ( ബാബു -45) ആണ് മരിച്ചത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെളളിയാഴ്ച വൈകിട്ട് നാലിനായിരുന്നു സംഭവം. സാബു പ്രതിയുടെ വീട്ടിലാണ് താമസിച്ചുകൊണ്ടിരുന്നത്. മാനസിക വിഭ്രാന്തിയുള്ള സാബു പ്രതിയുടെ മാതാവിനെ ഉപദ്രവിക്കുന്നത് കണ്ട് തടയാൻ ചെന്നപ്പോഴുണ്ടായ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സാബു ഇന്നലെയാണ് മരിച്ചത്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. . പമ്പ സി.എെ വിപിൻ ഗോപിനാഥിന്റെ നേതൃത്വത്തിൽ മേൽനടപടി സ്വീകരിച്ചു.