പന്തളം :പന്തളം രക്തസാക്ഷികളായ ഭാനുവിന്റെയും നാരായണപിള്ളയുടെയും 48 -ാമത് രക്തസാക്ഷിദിനാചരണം നാളെ നടക്കും രാവിലെ 8 ന് പന്തളം ഏരിയാ കമ്മിറ്റിയുടെ എല്ലാ കേന്ദ്രങ്ങളിലും 9ന് വെടിവയ്പുനടന്ന കുരമ്പാല അമ്പലത്തിനാ ചൂര ജംഗ്ഷനിലും മുടിയൂർക്കോണംരക്തസാക്ഷിമണ്ഡപത്തിലും പതാക ഉയർത്തും. .അമ്പലത്തിനാ ചുരയിൽ സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനവും മുടിയൂർക്കോണത്ത് സി.പി.എംസംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.ജെ തോമസും പതാക ഉയർത്തും.7 ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തും.