മല്ലപ്പള്ളി ചുങ്കപ്പാറ - കോട്ടാങ്ങൽ റോഡിൽ മേതലപ്പടിക്കു സമീപം പാർക്കു ചെയ്തിരുന്ന ടൂറിസ്റ്റ് ബസിന്റെ ചില്ല് സാമൂഹിക വിരുദ്ധർ എറിഞ്ഞുതകർത്തു. കോട്ടേമണ്ണിൽ സുൽത്താന്റെ ഉടമസ്ഥതയിലുളളതാണ് ബസ് .പെരുമ്പെട്ടി പൊലീസിൽ പരാതി നൽകി. പ്രദേശത്ത് രാത്രികാലങ്ങളിൽ സാമൂഹിക വിരുദ്ധരുടെ ശല്യം രൂക്ഷമാണ്.