പത്തനംതിട്ട: നഗരത്തിലെ ബി1 ഡി1 റിങ് റോഡിനുവേണ്ടി സർക്കാർ ഏറ്റെടുത്ത വസ്തുവിന് നന്നുവക്കാട് കല്ലുപുരയ്ക്കൽ പി. റ്റി. കുഞ്ഞമ്മയ്ക്ക് കോടതി അനുവദിച്ച നഷ്ടപരിഹാരം കെട്ടിവയ്ക്കുന്നതിൽ വീഴ്ചവരുത്തിയതിന് പത്തനംതിട്ട ജില്ലാ കളക്ടറുടെ ഔദ്യോഗികവാഹനം ഉൾപ്പെടെയുള്ള 23 വാഹനങ്ങൾ ജപ്തി ചെയ്ത് ലേലത്തിൽ വിൽക്കുന്നതിന് പത്തനംതിട്ട സബ് ജഡ്ജ് ജോൺസൺ എം. ഐ ഉത്തരവിട്ടു.
2010 ജനുവരിയിൽ സർക്കാർ ഏറ്റെടുത്ത ഭൂമിക്ക് 2012 മാർച്ചിൽ കോടതി കൂടുതൽ നഷ്ടപരിഹാരം അനുവദിച്ച് ഉത്തരവിട്ടിരുന്നു. . ഇതിനെതിരെ സർക്കാർ നൽകിയ അപ്പീൽ 2018 ൽ കേരള ഹൈക്കോടതിയുടെ വിവി ഷൻ ബഞ്ച് തള്ളിയിട്ടും സർക്കാർ നഷ്ടപരിഹാര തുക കെട്ടിവയ്ക്കാൻ കാലതാമസം വരുത്തിയതിനെ തുടർന്ന്, കുടിശിക വരുത്തിയ 1,14,16,092 രൂപ ഈടാക്കിയെടുക്കുന്നതിന് പി. റ്റി. കുഞ്ഞമ്മ അഡ്വ., അനിൽ വി.നായർ, അഡ്വ. കെ. പ്രവീൺ ബാബു എന്നിവർ മുഖാന്തിരം നൽകിയ ഹർജി യിലാണ് ജപ്തി നടപടികൾക്ക് ഉത്തരവിട്ടത്.