ഓച്ചിറ: എെ.എൻ.ടി.യു.സി ഓച്ചിറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കെ.കരുണാകരൻ അനുസ്മരണം മണ്ഡലം പ്രസിഡന്റ് കെ.എം.കെ സത്താർ ഉദ്ഘാടനം ചെയ്തു. ഞക്കനാൽ മഹാത്മ ക്ലബിന്റെ സഹായത്തോടെ തൊഴിലാളികൾക്കും കുടുംബാംഗങ്ങൾക്കുമായി കൊവിഡ് വാക്സിൻ രജിസ്ടേഷൻ നടത്തി. രമേഷ് രാജു, ശിബിൻ രാജ്, അബൂബക്കർ, രാജി തുടങ്ങിയവർ നേതൃത്വം നൽകി.