കൊല്ലം: സ്റ്റുഡന്റ് പൊലീസ് കേഡറ്റ് കൊല്ലം സിറ്റി, നന്മ ഫൗണ്ടേഷൻ, ബേക്കേഴ്‌സ് അസോസിയേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ നഗരത്തിലെ 40 ആംബുലൻസ് ഡ്രൈവർമാരെയും ശ്മശാന ജീവനക്കാരൻ വിനോദിനെയും സിറ്റി പൊലീസ് കമ്മിഷണർ ടി. നാരായണൻ ആദരിച്ചു. എ.സി.പിയും സ്റ്റുഡന്റ് പൊലീസ് നോഡൽ ഓഫീസറായുമായ ടി.പി. റജി, ബേക്കേഴ്‌സ് അസോ. ജില്ലാ പ്രസിഡന്റ് ദിയമുദ്ദീൻ, എസ്.പി.സി അസി. നോഡൽ ഓഫീസർ പി. അനിൽകുമാർ, പൊലീസ് അസോ. ജില്ലാ സെക്രട്ടറി ജിജു സി. നായർ എന്നിവർ പങ്കെടുത്തു.