പരവൂർ: കേരളാ സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.എസ്.ടി.എ) പൂതക്കുളം ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്കൂൾ പാചകത്തൊഴിലാളികൾക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണം ജില്ലാ പഞ്ചായത്ത് അംഗം എ. ആശാദേവി ഉദ്ഘാടനം ചെയ്തു. പൂതക്കുളം ജി.എച്ച്.എസ്.എസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്മിണിഅമ്മ അദ്ധ്യക്ഷത വഹിച്ചു.
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡി. സുരേഷ് കുമാർ, പി.ടി.എ പ്രസിഡന്റ് ജെ. സുധീശൻപിള്ള, സ്കൂൾ പാചക തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ജില്ലാ കമ്മിറ്റിയംഗം സേതുലാൽ, കെ.എസ്.ടി.എ ജില്ലാ കമ്മിറ്റിയംഗം എസ്. നിസാർ, ജില്ലാ കൗൺസിൽ അംഗം ആർ.എസ്. അനിൽകുമാർ, സബ് ജില്ലാ ജോയിന്റ് സെക്രട്ടറി എസ്. ഷാജു എന്നിവർ പങ്കെടുത്തു. സബ് ജില്ലാ പ്രസിഡന്റ് ടി.ജെ. അഞ്ജന സ്വാഗതവും ബ്രാഞ്ച് പ്രസിഡന്റ് ബിജി നന്ദിയും പറഞ്ഞു.