പാരിപ്പള്ളി: പാരിപ്പള്ളി ഗവ. എൽ.പി.എസിൽ മൊബൈൽഫോൺ ഇല്ലാതിരുന്ന 35 വിദ്യാർത്ഥികൾക്ക് ഫോൺ ലഭ്യമാക്കി. ഇതിനായി സ്കൂളിൽ സ്ഥാപിച്ച ഡിജിറ്റൽ ലൈബ്രറിയുടെ ഉദ്ഘാടനം ജി.എസ്. ജയലാൽ എം.എൽ.എ നിർവഹിച്ചു. എസ്.എം.സി ചെയർമാൻ പ്രദീപ്, പ്രഥമാദ്ധ്യാപിക രഞ്ജിനി എന്നിവർ ചേർന്ന് മൊബൈൽഫോണുകൾ എം.എൽ.എയിൽ നിന്ന് ഏറ്റുവാങ്ങി. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി, അദ്ധ്യാപകർ, രക്ഷിതാക്കൾ, പൂർവവിദ്യാർത്ഥികൾ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.