14-
ജൂനിയർ റെഡ്ക്രോസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന തുക ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ ഏറ്റുവാങ്ങുന്നു

കൊല്ലം: ജൂനിയർ റെഡ്ക്രോസ് കൗൺസിലർമാരുടെ നേതൃത്വത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിനായി സ്വരൂപിച്ച 61,150 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ തുക ഏറ്റുവാങ്ങി. കൊല്ലം ഡി.ഇ.ഒ എസ്. ജോർജ് കുട്ടി , ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി ജില്ലാ ചെയർമാൻ ഡോ. മാത്യു ജോൺ, സെക്രട്ടറി എസ്. അജയകുമാർ, ജൂനിയർ റെഡ്ക്രോസ് ജില്ലാ പ്രസിഡന്റ് ആർ. ശിവൻപിള്ള, ഡി.ഇ. ഓഫീസ് സൂപ്രണ്ട് എൻ.പി. മധുലാൽ തുടങ്ങിയവർ പങ്കെടുത്തു.