navas
പെൻഷനേഴ്സ് അസോസിയേഷൻ കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ കെ.പി.സി.സി ജനറൽ പി.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

ശാസ്താംകോട്ട: നിർമ്മാണം പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും പുതിയ ട്രഷറി കെട്ടിടത്തിന്റെ ഉദ്ഘാടനം വൈകുന്നതിൽ പ്രതിഷേധിച്ച് കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ കുന്നത്തുർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാസ്താംകോട്ട സബ് ട്രഷറിക്ക് മുന്നിൽ പ്രതിഷേധ ധർണ നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി പി.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. പെൻഷണേഴ്സ് അസോസിയേഷൻ നിയോജക മണ്ഡലം പ്രസിഡന്റ് അർത്തിയിൽ അൻസാരി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എ .മുഹമ്മദ് കുഞ്ഞ്, കോൺഗ്രസ് ബ്ളോക്ക് പ്രസിഡന്റ് തുണ്ടിൽ നൗഷാദ്, പ്രൊ.ചന്ദ്രശേഖരപിള്ള, എൻ.സോമൻ പിള്ള, ശൂരനാട് വാസു, ഡി. ബാബു രാജൻ, ജോൺ മത്തായി, അബ്ദുൽ സമദ്, വാസുദേവക്കുറുപ്പ് ,സുരേഷ് ബാബു, മാത്യൂ വട്ടവിള ജയചന്ദ്രൻ പിള്ള,നാസർ ഷാ തുടങ്ങിയവർ നേതൃത്വം നൽകി