c

കൈത്താങ്ങ് പദ്ധതിയുമായി ജില്ലാ ആശുപത്രി

കൊല്ലം: ഗാർഹികപീഡനം നേരിടുന്നവർക്കും മാനസിക സംഘർഷങ്ങൾ അനുഭവിക്കുന്നവർക്കും ആശ്വാസം പകരാൻ കൈത്താങ്ങ് പദ്ധതിയുമായി ജില്ലാആശുപത്രി. പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച ഡോക്ടർമാരുടെ സംഘത്തെ ഫോണിൽ ബന്ധപ്പെട്ടാൽ പ്രശ്നങ്ങളെ നിയമപരമായി നേരിടാനുള്ള മാർഗനിർദേശങ്ങൾ പറഞ്ഞുകൊടുക്കുന്നതിന് പുറമേ മാനസിക പിൻബലവും നൽകും.

ജില്ലാ ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിൽ ജോലി ചെയ്യുന്ന ഡോക്ടർമാരാണ് പാനലിലുള്ളത്. ഫോണിൽ വിളിക്കുമ്പോൾ ഇവർ ജോലിത്തിരക്കിലാണെങ്കിൽ വൈകാതെ തിരിച്ചുവിളിക്കും. ഗാർഹിക പീഡനങ്ങളെ തുടർന്നുള്ള ആത്മഹത്യകൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ജില്ലാആശുപത്രി പുതിയ പദ്ധതിയുമായി രംഗത്തെത്തിയത്. ആരെങ്കിലും മാനസിക സംഘർഷം അനുഭവിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാലും പാനലിലെ ഡോക്ടർമാരുടെ ശ്രദ്ധയിൽപ്പെടുത്താം.

ഡോക്ടർമാരുടെ പേര്, സ്പെഷ്യാലിറ്റി, ഫോൺ നമ്പർ

ഡോ. രാജതിലകം - പൾമണോളജിസ്റ്റ് - 8547659994

ഡോ. സുരേഷ് കുമാർ - പീഡിയാട്രിഷ്യൻ - 9447903768

ഡോ. കിരൺ - സൈക്യാട്രിസ്റ്റ് - 9447430098

ഡോ. സുപ്രഭ - ഒഫ്താൽമോളജിസ്റ്റ് - 9495459498

ഡോ. അവന്തി - പീഡിയാട്രിഷ്യൻ -9400491105

ഡോ. ബിന്ദുമോൾ - ഒഫ്താൽമോളജിസ്റ്റ് - 9946062145

ഡോ. അർച്ചന ഉദയൻ - സൈക്കാട്രിസ്റ്റ് - 9995897165

ഡോ. ഡി. വസന്തദാസ് - ഫോറൻസിക് സർജൻ - 9947446066

ഡോ. വി. അജിത - പബ്ലിക് ഹെൽത്ത് സ്പെഷ്യലിസ്റ്റ് - 9495216930

മാനസിക ആരോഗ്യ ഹെൽപ്പ് ലൈൻ - 8281086130

വി. വീണ വിജയൻ - ഭൂമിക കൗൺസിലർ - 8589065551