d
ലോക മലയാളി കൗൺസിൽ കടയ്ക്കൽ താലൂക്ക് ആശുപത്രിക്ക് വാങ്ങി നൽകിയ ഓക്സിജൻ കോൻസൻട്രേറ്റർ കൗൺസിൽ ചെയർമാ൯ ജോണി കുരുവിളയിൽ നിന്നും മന്ത്രി ജെ ചിഞ്ചു റാണി ഏറ്റു വാങ്ങുന്നു

കടയ്ക്കൽ : താലൂക്ക് ആശുപത്രിക്ക് ഓക്സിജൻ കോൺസൻട്രേറ്റർ കൈമാറി. ലോക മലയാളി കൗൺസിലാണ് ഓക്സിജൻ കോൺസൻട്രേറ്റർ വാങ്ങി നൽകിയത്. കൗൺസിൽ ചെയർമാൻ ജോണി കുരുവിളയിൽ നിന്ന് മന്ത്രി ജെ .ചിഞ്ചുറാണി ഓക്സിജൻ കോൺസൻട്രേറ്റർ ഏറ്റുവാങ്ങി. മന്ത്രിയുടെ നിർദേശ പ്രകാരം ആശുപത്രിക്ക് കൂടുതൽ ഉപകരണങ്ങൾ വാങ്ങി നൽകുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ, ഡോ. നടയ്ക്കൽ ശശി, ജെ .സി. അനിൽ, സുധിൻ കടയ്ക്കൽ, പി. പ്രതാപൻ, ഡോ. രാജ് കപൂർ, തങ്കമണി ദിവാകരൻ, തുളസീധരൻ നായർ, ചന്ദ്രമോഹൻ, ജോർജ്ജ് വർഗീസ്, ഷാബു റാവുത്തർ തുടങ്ങിയവർ സംസാരിച്ചു.