ചാത്തന്നൂർ: കോൺഗ്രസ് നേതാവും കല്ലുവാതുക്കൽ കാർഷിക വികസന ബാങ്ക് ഡയറക്ടറുമായിരുന്ന എസ്. സുന്ദരേശന്റെ രണ്ടാം ചരമ വാർഷിക അനുസ്മരണ യോഗം പി .സി. വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ഡോ. നടയ്ക്കൽ ശശി അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർമാരായ വട്ടക്കുഴിക്കൽ മുരളി, ജി. രാജൻ കുറുപ്പ്, ഗിരിജാ ഗോപാലകൃഷ്ണൻ, എം.എ. സത്താർ, രശ്മി ജി. നായർ, സെക്രട്ടറി ആർ. ശ്രീജ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി. പ്രതീഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ആശ, മുൻ പഞ്ചായത്ത് അംഗം വി. വിഷ്ണു, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിതിൻ ബാബു, വിവേക് വിനോദ്, ദീപക് വിജയൻ എന്നിവർ പങ്കെടുത്തു.