ഓടനാവട്ടം : സർക്കാർ വക മരങ്ങൾ മുറിച്ചു കടത്തിയ സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ ബി. ജെ. പി വെളിയം മേഖലാ പ്രസിഡന്റ് സുധാകരൻ പരുത്തിയിറയുടെ നേതൃത്വ ത്തിൽ പ്രതിഷേധ പദയാത്ര നടത്തി. വെളിയം ആറൂർകോഡ് വാർഡ് മെമ്പർ ബി.ജി. അജിത് സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി മാവിള മുരളി, വൈസ് പ്രസിഡന്റ് മനു വെളിയം, ബിനു പടിഞ്ഞാറ്റിങ്കര, രാജൻ നായർ എന്നിവർ സംസാരിച്ചു.