എഴുകോൺ: ദി നാഷണൽ കോൺഗ്രസ് ബ്രിഗേഡ് ഒഫ് ഇന്ത്യയുടെ നേതൃത്വത്തിൽ സ്ത്രീധനത്തിനെതിരെ പ്രതിഷേധം നടന്നു. കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിളയിൽ അനിയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ടി.എൻ . സി.ബി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി സി.ആർ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കരുനാഗപ്പള്ളി കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എൻ അജയകുമാർ മുഖ്യ പ്രഭാഷണം നടത്തി. എൻ. രമണൻ കോൺഗ്രസ്, തൊടിയൂർ സന്തകുമാരി, ടി.എൻ.സി.ബി.ഐ കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി ചൂളൂർ ഷാനി, രമാദേവി, രാധാകൃഷ്ണ പിള്ള തുടങ്ങിയവർ സംസാരിച്ചു.