കൊട്ടാരക്കര : ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികൾക്ക് സ്കൂളിലെ അദ്ധ്യാപകരും പി.ടി.എയും ചേർന്ന് മൊബൈൽ ഫോണുകൾ വിതരണം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ എസ്. ആർ.രമേഷ് ,സ്കൂൾ എസ്.എം.സി ചെയർമാൻ സതീഷ് ചന്ദ്രൻ , അജിത്ജി, ബാലചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.