കൊട്ടാരക്കര: ഗുരുധർമ്മ പ്രചാരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ മുൻ ശിവഗിരി മഠാധിപതിയും മതാതീതാത്മീയതയുടെ പ്രചാരകനുമായിരുന്ന സ്വാമി ശാശ്വതീകാനന്ദയുടെ 19-ാം സമാധി ദിനാചരണം മതാതീത ആത്മീയ ദിനമായി ആചരിച്ചു . സംസ്ഥാനത്തെ 10 കേന്ദ്രങ്ങളിൽ മതാതീതാത്മീയ ജാഥ സംഘടിപ്പിച്ചു. പുത്തൂർ ചിറ്റാകോട് നടന്ന ആത്മീയസംഗമം ചെയർമാൻ എഴുകോൺ രാജ്മോഹൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ബി.സ്വാമിനാഥൻ അദ്ധ്യക്ഷത വഹിച്ചു. മതാതീതാത്മീയ ജാഥ മുൻ ജില്ലാ പഞ്ചായത്ത് അംഗം പാത്തല രാഘവൻ ഉദ്ഘാടനം ചെയ്തു. സംഘം വനിതാ വിഭാഗം കൺവീന‌ർ ശാന്തിനി എസ്. കുമാരൻ, ഓടനാവട്ടം എം. ഹരീന്ദ്രൻ, ബ്ളോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.മധുലാൽ,പട്ടംതുരുത്ത് ബാബു ,ഉമാദേവി, ക്ലാപ്പനസുരേഷ് തുടങ്ങിയവർ സംസാരിച്ചു