ldf
പി.എസ്.സുപാൽ എം.എൽ.എയുടെ ഓഫിസ് പുനലൂർ പവർഹൗസ് ജംഗ്ഷനിലെ കെ.കൃഷ്ണപിളള സ്മരക ഹാളിൽ സി.പി.ഐ ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാതകരൻ നാട മുറിച്ച് തുറന്ന് നൽകുന്നു.മുൻ മന്ത്രി കെ.രാജു, പി.എസ്.സുപാൽ എം.എൽ.എ, എസ്.ജയമോഹൻ തുടങ്ങിയവർ സമീപം.

പുനലൂർ: പി.എസ്.സുപാൽ എം.എൽ.എയുടെ ഓഫീസ് പുനലൂർ പവർ ഹൗസ് ജംഗ്ഷനിലെ കെ.കൃഷ്ണപിളള സ്മാരക നിലയത്തിൽ സി.പി.ഐ ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു. ഇടത് മുന്നണി പുനലൂർ നിയോജകമണ്ഡലം കമ്മിറ്റി കൺവീനർ എസ്.ജമോഹൻ അദ്ധ്യക്ഷത വഹിച്ചു. മുൻ മന്ത്രി കെ.രാജു, ഇടത് മുന്നണി നേതാക്കളായ എസ്.ബിജു, സി.അജയപ്രസാദ്, എം.എ.രാജഗോപാൽ, കെ.ധർമ്മരാജൻ കെ.സി.ജോസ്, കെ.രാധാകൃഷ്ണൻ, ലിജു ജമാൽ, കെ.എൻ.വാസവൻ തുടങ്ങിയവർ സംസാരിച്ചു.