കൊട്ടാരക്കര : കർഷക തൊഴിലാളികളും കശുഅണ്ടി തൊഴിലാളികളും വളരെയേറെയുള്ള കലയപുരത്ത് പ്രൈമറി ഹെൽത്ത് സെന്റർ അനുവദിക്കണമെന്ന് കലയപുരം പൗരസമിതി ആവശ്യപ്പെട്ടു. ഹെൽത്ത് സെൻ്റർ ആരംഭിക്കുന്നതിന് നിലവിലുള്ള ഭൗതിക സാഹചര്യങ്ങൾ ഉപയോഗിക്കാൻ സാധിക്കും. കലയപുരം വില്ലേജ് ഓഫീസ് പുത്തൂർ മുക്കിലെ കെട്ടിടത്തിലെക്ക് മാറ്റുന്ന സാഹചര്യത്തിൽ നിലവിൽ വില്ലേജോഫീസ് പ്രവർത്തിക്കുന്ന കലയപുരം ജംഗ്ഷനിലെ കെട്ടിടത്തിൽ ഹെൽത്ത് സെന്റർ ആരംഭിക്കാൻ കഴിയും.ഇതു സംബന്ധിച്ച് ആരോഗ്യ വകുപ്പിനും മറ്റു ബന്ധപ്പെട്ടവർക്കും പൗരസമിതി നിവേദനം നൽകി.