kpsta
കേരളാ പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കൊല്ലം വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.ഇ.ഒ ഓഫീസ് പടിക്കൽ നടത്തിയ ധർണ സംസ്ഥാന നിർവാഹക സമിതി അംഗം ബി. ജയചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരളാ പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കൊല്ലം വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസ് പടിക്കൽ ധർണ നടത്തി. എൻ.സി.സി, സ്കൗട്ട്, എസ്.പി.സി എന്നിവയിൽ പ്രവർത്തിക്കുന്ന അർഹരായ എസ്.എസ്.എൽ.സി, പ്ളസ് ടു വിദ്യാർത്ഥികൾക്കുള്ള ഗ്രേസ് മാർക്ക് പുനഃസ്ഥാപിക്കുക, 1700 ഗവ. സ്കൂളുകളിൽ പ്രഥമാദ്ധ്യാപകരെ നിയമിക്കുക, വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കുക, അദ്ധ്യാപകരെ കൊവിഡ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.

കെ.പി.എസ്.ടി.എ സംസ്ഥാന നിർവാഹക സമിതി അംഗം ബി. ജയചന്ദ്രൻപിള്ള സമരം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി പ്രസിഡന്റ്‌ വി. പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. ഡി.കെ. സാബു, സി. സാജൻ, പി. മണികണ്ഠൻ, വിനോദ് പിച്ചിനാട്ട്, എ. സുനിൽകുമാർ, പ്രിൻസി, റീന തോമസ്, ദിനിൽ മുരളി, ഒ. ജയകൃഷ്ണൻ, മുഹമ്മദ്‌ ഷെരീഫ് തുടങ്ങിയവർ സംസാരിച്ചു.