കൊട്ടാരക്കര : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഐ.എൻ.ടി.യു.സി തൊഴിലാളികൾ കൊട്ടാരക്കരയിൽ ചുമട്ട് തൊഴിലാളി ക്ഷേമനിധി ബോർഡ് ഓഫീസിന് മുന്നിൽ ധർണ നടത്തി. എല്ലാ വിഭാഗം ചുമട്ട് തൊഴിലാളികളെയും ഈ.എസ്.ഐ പദ്ധതിയിൽ ഉൾപ്പെടുത്തുക, തൊഴിലാളികൾക്ക് 5000 രൂപ ഗ്രാൻ്റ് അനുവദിക്കുക, പതിനായിരം രൂപ പലിശ രഹിത വായ്പ അനുവദിക്കുക , തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ നടത്തിയത്. ധ‌ർണ ചുമട്ട് തൊഴിലാളി ഫെഡറേഷൻ ഐ.എൻ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് വി.ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ചാലൂക്കോണം അനിൽകുമാർ, എം.അമീർ, എം.സി. ജോൺസൺ, മൂഴിക്കോട് സുകുമാരൻ., കുന്നിക്കോട് ഷാജഹാൻ, കടയ്ക്കോട് അജയൻ, വെളിയംകോട് പ്രശാന്ത്, ഷാജി, അജി ജോർജ്, ജോൺ മത്തായി, സജീവ് കുമാർ, വഹാബ് എന്നിവർ സംസാരിച്ചു.