പുത്തൂർ: സായന്തനം ഗാന്ധിഭവൻ അഭയകേന്ദ്രത്തിൽ സംഘടിപ്പിച്ച ഡോക്ടേഴ്സ് ദിനാചരണ ചടങ്ങുകൾ കൊട്ടാരക്കര നഗരസഭ ചെയർമാൻ എ.ഷാജു ഉദ്ഘാടനം ചെയ്തു. സായന്തനം സ്പെഷ്യൽ ഓഫീസർ സി.ശിശുപാലൻ അദ്ധ്യക്ഷനായി. പുത്തൂർ പാങ്ങോട് എസ്.എൻ.ആയുർവേദ മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ.കെ.വി.പ്രദീപ്, കൊട്ടാരക്കരയിലെ ചിൽഡ്രൻസ് സ്പെഷ്യലിസ്റ്റ് ഡോ.അനിൽ തര്യൻ എന്നിവരെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമാലാൽ ആദരിച്ചു. നെടുവത്തൂർ ഗ്രാമപഞ്ചായത്തംഗം എൻ.ജയശ്ചന്ദ്രൻ, കോട്ടാത്തല ശശികുമാർ, ഡോ.വി.എൽ.ഇന്ദു, ഡോ.ജി.ഹരികൃഷ്ണൻ, ഡോ.അനൂപ് രാജ്, സായന്തനം കോ-ഓർഡിനേറ്റർ കോട്ടാത്തല ശ്രീകുമാർ, ചീഫ് മാനേജർ ജി.രവീന്ദ്രൻ പിള്ള എന്നിവർ സംസാരിച്ചു.