കൊല്ലം: പ്രജാപിതാ ബ്രഹ്മാകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെയും വഡോദര പാരുൾ യൂണിവേഴ്സിറ്റിയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കൊവിഡ് കാല ദ്വിദിന മൂല്യാധിഷ്ഠിത മാദ്ധ്യമ വെബിനാർ സമാപിച്ചു. മക്കൻലാൽ ചതുർവേദി, ദേശീയ യൂണിവേഴ്സിറ്റി ഒഫ് ജേണലിസം ആൻഡ് കമ്മ്യൂണിക്കേഷൻ വൈസ് ചാൻസലർ പ്രൊഫ. കെ.ജി. സുരേഷ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.
ഡൽഹി ഇസ്ലാമിയ യൂണിവേഴ്സിറ്റിയിലെ ഇലക്ട്രോണിക് മീഡിയ അസോസിയേറ്റ് പ്രൊഫസർ ഡോ. സുരേഷ്കുമാർ വർമ്മ, ഗുജറാത്ത് വിദ്യാപീഠത്തിലെ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ ഹെഡ് പ്രൊഫ. പുനിത ഹർനെ, പാരുൾ യൂണിവേഴ്സിറ്റിയിലെ പ്രൊഫ. രമേഷ് കുമാർ റാവത്ത്, ഡോ. ദിവാൻഷു ജെ. പട്ടേൽ, ബ്രഹ്മാകുമാരീസ് മീഡിയാ വിംഗ് ദേശീയ കോ ഓർഡിനേറ്റർ ബി.കെ. സുശാന്ത്, ഹെഡ്ക്വാർട്ടർ കോ ഓഡിനേറ്റർ ബി.കെ. സന്തനു തുടങ്ങിയവർ പങ്കെടുത്തു. അന്തർദ്ദേശീയ ഗായകൻ ബി.കെ യുഗ് രത്തന്റെ ഗാനാലപനവും സെമിനാറിന്റെ ഭാഗമായി നടന്നു.