photo
ബി.ജെ.പി സംഘടിപ്പിച്ച പദയാത്രയുടെ സമാപന യോഗം സതീഷ് തേവനത്ത് ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി : വനം കൊള്ളയ്ക്ക് ഉത്തരവാദികളായവരെ കണ്ടെത്തി ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി കരുനാഗപ്പള്ളി ഏരിയാ സമിതിയുടെ നേതൃത്വത്തിൽ പദയാത്ര സംഘടിപ്പിച്ചു. അമ്പാടി ജംഗ്ഷനിൽ നിന്നാരംഭിച്ച പദയാത്ര സിവിൽ സ്റ്റേഷന് മുന്നിൽ സമാപിച്ചു. തുടർന്ന് സംഘടിപ്പിച്ച സമാപന യോഗം ബി.ജെ.പി പാർലിമെന്ററി പാർട്ടി ലീഡർ സതീഷ് തേവനത്ത് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി നേതാക്കളായ മുരളി, ശാലിനി രാജീവൻ, ജയ,, കണ്ണൻ, വിശ്വനാഥ്, വിനോദ് കന്നേൽ,​സജീവൻ, രമേശൻ എന്നിവർ നേതൃത്വം നൽകി.