കൊല്ലം: ജില്ലാ നിയമ സേവന അതോറിറ്റിയുടെ നേതൃത്വത്തിൽ പുനലൂർ ഉറുകുന്ന് കോളനിയിൽ വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകൾ വിതരണം ചെയ്തു. ജില്ലയിലെ ന്യായാധിപന്മാരിൽ നിന്ന് സമാഹരിച്ച തുക ഉപയോഗിച്ച് വാങ്ങിയ 31 മൊബൈലുകളാണ് വിതരണം ചെയ്‍തത്. ഉറുകുന്ന് വിജ്ഞാന കേന്ദ്രത്തിൽ നടത്തിയ ചടങ്ങ് പ്രിൻസിപ്പൽ സെഷൻസ് ജില്ലാ ജഡ്ജി കെ.വി. ജയകുമാർ ഉദ്‌ഘാടനം ചെയ്തു. പുനലൂർ പോക്സോ കോടതി ജഡ്ജി എ. അബ്‌ദുൽ ജലീൽ അദ്ധ്യക്ഷത വഹിച്ചു. ഫസ്റ്റ് അഡീഷണൽ ജഡ്ജി എൻ. ഹരികുമാർ, ചീഫ് ജുഡീഷ്യൽ ജഡ്ജ് പ്രസൂൺ മോഹൻ, ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ടറി സബ് ജഡ്ജി സി.ആർ. ബിജുകുമാർ, അസി. ട്രൈബൽ ഡവലപ്മെന്റ് ഓഫീസർ ധർമ്മജൻ, പഞ്ചായത്ത് അംഗം ജി. പ്രമീള, ഊരുമൂപ്പത്തി ശ്യാമള, ഇടമൺ സ്‌കൂൾ പ്രഥമാദ്ധ്യാപകൻ വിധു എന്നിവർ പങ്കെടുത്തു.