കൊല്ലം: നെടുങ്ങോലം ഹയർ സെക്കൻഡറി സ്കൂളിലെ 2012 അദ്ധ്യയന വർഷത്തിലെ പൂർവ വിദ്യാർത്ഥികൾ ഓൺലൈൻ പഠന സൗകര്യമില്ലാത്ത മൂന്ന് വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകൾ നൽകി. സ്കൂൾ അധികൃതർ വിദ്യാർത്ഥികളുടെ ദുരിതാവസ്ഥ അറിയിച്ചതിനെ തുടർന്ന് നാട്ടിലും വിദേശത്തുമായി ജോലി ചെയ്യുന്ന പൂർവ വിദ്യാർത്ഥികളിൽ നിന്ന് ധനം സമാഹരിച്ചാണ് ഫോണുകൾ വാങ്ങിനൽകിയത്. സ്കൂൾ എച്ച്.എം സൂസൻ വർഗീസ്, പി.ടി.എ വൈസ് പ്രസിഡന്റ് രണജിത്ത്, സ്റ്റാഫ് സെക്രട്ടറി വി.ജി. ദിവ്യ, എ. സുനിത, പൂർവ വിദ്യാർത്ഥികളായ സിദ്ധാർത്ഥ് സാജൻ, രോഹിത്ത്, സാംജിത്ത്, അഖിൽ, ശ്രീരാജ്, ആതിര, സിനി എന്നിവർ പങ്കെടുത്തു.