പടിഞ്ഞാറേകല്ലട : കുന്നത്തൂർ താലൂക്കിലെ റവന്യൂ ജീവനക്കാരുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ താലൂക്കിലെ എല്ലാ പഞ്ചായത്തിൽ നിന്നും നിർദ്ധനരായ കുടുംബങ്ങളിലെ ഓരോ കുട്ടിക്ക് വീതം ഓൺലൈൻ പഠനത്തിനായി സ്മാർട്ട്ഫോണുകളും പഠനോപകരണങ്ങളും കൊൻസർ രോഗികൾക്ക് മരുന്നുകളും വിതരണംചെയ്തു. സ്മാർട്ട് ഫോണുകളുടെ വിതരണോദ്ഘാടനം കോവൂർ കുഞ്ഞുമോൻ എം.എൽ.എയും കാൻസർ രോഗികൾക്കുള്ള മരുന്നുകളുടെ വിതരണം ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ജയകുമാറും പഠനോപകരണങ്ങളുടെ വിതരണം തഹസീൽദാർ( എൽ. ആർ )എം. നിസാറും നിർവഹിച്ചു . കുന്നത്തൂർ തഹസിൽദാർ ആർ. സുരേഷ് ബാബു അദ്ധ്യക്ഷനായി. സ്റ്റാഫ് ക്ലബ് സെക്രട്ടറി ജി. ഗിരീഷ് കുമാർ സ്വാഗതവും ആർ.എസ്. അനീഷ്, എം.എസ്. ശ്രീജിത്ത് ,വാർഡ് മെമ്പർ രമേശ് എന്നിവർ ആശംസയും സുജാ ശീതൾ നന്ദിയും പറഞ്ഞു.