ചാത്തന്നൂർ: ഡോക്ടേഴ്സ് ദിനാചരണത്തിന്റെ ഭാഗമായി ചിറക്കര ഗ്രാമപഞ്ചായത്ത്‌ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് പബ്ലിക് ഹെൽത്ത് സെന്ററിലെ ഡോക്ടർമാരായ നമിതാ നസിർ, രേഷ്മ, പഞ്ചായത്ത് ആയുർവേദ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. ഡി. ജിജുരാജ് എന്നിവരെ ആദരിച്ചു. ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുബി പരമേശ്വരൻ പൊന്നാട അണിയിച്ചു. പഞ്ചായത്ത് അംഗങ്ങളായ കെ. സുജയ്‌കുമാർ, ദിലീപ് ഹരിദാസൻ, ഉളിയനാട് ജയൻ, കെ. സുരേന്ദ്രൻ, മേരി റോസ് തുടങ്ങിയവർ പങ്കെടുത്തു.