പ​ര​വൂർ: പൂ​ത​ക്കു​ളം ഗ്രാമപ​ഞ്ചാ​യ​ത്തിന്റെ നേതൃത്വത്തിൽ നടന്ന കർ​ഷ​കസ​ഭ​യും ഞാ​റ്റു​വേ​ല ച​ന്ത​യും ജി.എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി പ്രകാരമുള്ള വിത്ത് വിതരണം ചടങ്ങിൽ നടന്നു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്റ് എ​സ്. അ​മ്മി​ണിഅ​മ്മ അ​ദ്ധ്യ​ക്ഷ​ത ​വ​ഹി​ച്ചു. ഇ​ത്തി​ക്ക​ര ബ്ളോക്ക് പ്ര​സി​ഡന്റ് എൻ. സ​ദാ​ന​ന്ദൻപി​ള്ള, കൃ​ഷി ഓഫീസർ ശ്രീ​വ​ത്സ പി. ശ്രീ​നി​വാ​സൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ആ​ശാ​ദേ​വി, ലൈ​ലാ ജോ​യ്, അ​ജ​യ​കു​മാർ, വി.ജി. അ​നിൽ കുമാർ, ജീ​ജ സ​ന്തോ​ഷ് തു​ട​ങ്ങി​യ​വർ സം​സാ​രി​ച്ചു.