water
ജലവിഭവ വകുപ്പ് മന്ത്രിയുടെഓഫീസിൽ എത്തി എൻ. യശ്പാലും, ഉഷാലയം ശിവരാജനും ചേർന്ന് മന്ത്രിക്ക് നിവേദനം കൈമാറുന്നു.

പടിഞ്ഞാറേകല്ലട: പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനുള്ള സമഗ്ര നിർദ്ദേശം തയ്യാറാക്കി മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും എൽ.ഡി.എഫ് പഞ്ചായത്ത് കൺവീനറുമായ എൻ. യശ് പാൽ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് വിദ്യാഭ്യാസ കമ്മിറ്റി ചെയർമാൻ ഉഷാലയം ശിവരാജൻ എന്നിവർ ചേർന്ന് മന്ത്രി റോഷി അഗസ്റ്റിന് നേരിട്ട് നിവേദനം കൈമാറി. ഇപ്പോൾ പഞ്ചായത്തിലെ കാരാളിമുക്ക് ,വിളന്തറ എന്നിവിടങ്ങളിലെ രണ്ട് ഓവർഹെഡ് വാട്ടർ ടാങ്കിൽ ജലം എത്തിക്കുന്നത് ശാസ്താംകോട്ട ജല ശുദ്ധീകരണ ശാലയിൽ നിന്നാണ്. ശാസ്താംകോട്ടയിൽ നിന്ന് ഏതാണ്ട് ഒന്നര കിലോമീറ്റർ ദൂരത്തിലുള്ള ആദിക്കാട്ട് പമ്പ് ഹൗസ് വരെ മെയിൻപൈപ്പ് ലൈനിലൂടെ എത്തുന്ന ജലം ഇവിടെ നിന്ന് വെവ്വേറെ രണ്ട് ലൈനിലൂടെയാണ് ഇരു ടാങ്കുകളിലും എത്തിച്ചു കൊണ്ടിരിയ്ക്കുന്നത്. ഇത് കാരണം രണ്ട് ടാങ്കുകളും നിറയുവാൻ മണിക്കൂറുകൾ വേണ്ടിവരും. ഈ കാലതാമസം ഒഴിവാക്കുന്നതിലേക്ക് ജല ശുദ്ധീകരണ ശാലയിൽ നിന്ന് പുതിയതായി ഒരു പൈപ്പ് ലൈൻ കൂടി ആദിക്കാട്ട് പമ്പ് ഹൗസ് വരെ സ്ഥാപിച്ചാൽ ഏകദേശം രണ്ടു മണിക്കൂർ കൊണ്ട് ഇരു ടാങ്ക്കളും പൂർണമായി വെള്ളം നിറയ്ക്കാൻ കഴിയും. അതോടെ പഞ്ചായത്തിലെ എല്ലാ വാർഡുകളിലും ദിവസവും വെള്ളം കിട്ടും. കൂടാതെ കുടിവെള്ളക്ഷാമത്തിന് ഒരു ശാശ്വത പരിഹാരവുമാകും.