ഓച്ചിറ: ക്ലാപ്പന ക്ഷീരോത്പാദക സഹകരണസംഘത്തിന്റെ നേതൃത്വത്തിൽ നടന്ന ഭക്ഷ്യക്കിറ്റ് വിതരണം സി.ആർ .മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുതിർന്ന ക്ഷീര കർഷകൻ പോണാമഠം ജനാർദ്ദനൻപിള്ള ഭക്ഷ്യക്കിറ്റ് ഏറ്റുവാങ്ങി. സംഘം പ്രസിഡന്റ് ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ, ആർ. സുധാകരൻ, സുഭദ്ര ഉണ്ണികൃഷ്ണൻ, സിന്ധു തുടങ്ങിയവർ സംസാരിച്ചു.