ചിതറ: പരുത്തി എസ്.എൻ ഹയർ സെക്കൻഡറി സ്കൂളിലെ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് സ്കൂൾ ജീവനക്കാരുടെ വക മൊബൈൽ ഫോണും പഠനോപകരണങ്ങളും ഭഷ്യക്കിറ്റും വിതരണം ചെയ്തു . പത്ത് വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ, 20 പേർക്ക് പഠനോപകരണങ്ങളും ഭഷ്യക്കിറ്റുമാണ് വിതരണം ചെയ്തത്. ചടങ്ങിൽ സ്കൂൾ ലോക്കൽ മനേജരും എസ്.എൻ.ഡി.പി യോഗം കൗൺസിലറുമായ പച്ചയിൽ സന്ദീപ്, ചിതറ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ വിശ്വംഭരൻ, വാർഡ് മെമ്പർ സന്തോഷ്, പ്രിൻസിപ്പൽ ബിന്ദു ബാലകൃഷ്ണൻ ,​ ഹെഡ്മിസ്ട്രസ് മായ, പി.ടി.എ പ്രസിഡൻ്റ് ബി. സാംബശിവൻ,സ്റ്റാഫ് സെക്രട്ടറി തസ്സ്.വി.പ്രസീദ്, പൂർവ വിദ്യാർത്ഥി വിജയൻ പട്ടരുവിള തുടങ്ങിയവർ പങ്കെടുത്തു.