കൊല്ലം : ഡോക്ടർമാർ ജനങ്ങളുടെ ആരോഗ്യത്തിന്റെ കാവൽക്കാരാണെന്ന് ബിഷപ്പ് ബെൻസിഗർ ആശുപത്രി ഡയറക്ടർ ഫാ. ജോസഫ് ഡെറ്റോ പറഞ്ഞു. ബിഷപ്പ് ബെൻസിഗർ ആശുപത്രി സംഘടിപ്പിച്ച ഡോക്‌ടേഴ്‌സ് ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദിനാചരണത്തിന്റെ ഭാഗമായി ഡോക്ടർമാരെ മധുരം നൽകി ആദരിച്ചു. അസോസിയേറ്റ് ഡയറക്ടർ ടി. ജെയിംസ്, മെഡിക്കൽ സൂപ്രണ്ട് ഡോ. പ്രവീൺ നമ്പൂതിരി, അഡ്മിനിസ്‌ട്രേറ്റർ സിസ്റ്റർ ജെയ്‌സി, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോ. പോൾ കന്നിട്ടയിൽ എന്നിവർ നേതൃത്വം നൽകി. കൊവിഡ് മാനദണ്ഡം അനുസരിച്ച് നടന്ന ചടങ്ങിൽ നഴ്‌സുമാർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.