എഴുകോൺ: ഇടയ്ക്കിടം സുരേഷ് കുമാർ ഫൗണ്ടേഷൻ്റെ ഹരിത ഗ്രാമം പദ്ധതിയുടെ ഭാഗമായുള്ള പച്ചക്കറി കൃഷി ആരംഭിച്ചു. ഫൗണ്ടേഷൻ ചെയർമാൻ എ.സുനിൽ കുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ കരീപ്ര കൃഷി ഓഫീസർ എസ്. സീന ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് ക്ഷേമകാര്യ സമിതി അദ്ധ്യക്ഷൻ സി.ഉദയകുമാർ, വി.എഫ്.പി.സി.കെ ഭാരവാഹികളായ കെ.ഗോപിനാഥൻ ഉണ്ണിത്താൻ, സി.ബാബുരാജൻ പിള്ള, എ.സുരേന്ദ്രൻ പിള്ള എന്നിവർ ചേർന്ന് വിവിധ തൈകൾ നട്ടു. കൃഷി ഓഫീസർ പി.വി.സുദർശനൻ, അസി. കൃഷി ഓഫീസർമാരായ പി.ജയപ്രകാശ്, ഒ.ഗീത ഫൗണ്ടേഷൻ ഭാരവാഹികളായ എസ്.ശൈലേന്ദ്രൻ, എഴുകോൺ സന്തോഷ്, എ.സുബ കുമാർ, ഷൈൻ.പി.തമൻ, അപ്പു തുടങ്ങിയവർ പങ്കെടുത്തു. മന്ത്രി കെ.എൻ.ബാലഗോപാൽ ആവിഷ്കരിച്ച നേച്ചർ കൊട്ടാരക്കരയുമായി ചേർന്നാണ് ഇടയ്ക്കിടത്തെ ഹരിതഗ്രാമം പദ്ധതി നടപ്പാക്കുന്നത്.