ചാത്തന്നൂർ: പാരിപ്പള്ളി അമൃത സ്കൂളിനെ സമ്പൂർണ ഡിജിറ്റൽ സ്കൂളായി ജി.എസ്. ജയലാൽ എം.എൽ.എ പ്രഖ്യാപിച്ചു. ഓൺലൈൻ പഠനസൗകര്യമില്ലാത്ത സ്കൂളിലെ 144 വിദ്യാർത്ഥികൾക്ക് സ്കൂൾ പ്രസിഡന്റ് ആർ. ജയചന്ദ്രന്റെ നേതൃത്വത്തിൽ അദ്ധ്യാപകരും രക്ഷാകർത്താക്കളും കൂട്ടായ പ്രവർത്തനത്തിലൂടെ ഫോണുകൾ വാങ്ങിനൽകിയതിനെ തുടർന്നാണ് പ്രഖ്യാപനം.
സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഫോൺ വിതരണം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഇത്തിക്കര ബ്ളോക്ക് വൈസ് പ്രസിഡന്റ് സരിതാ പ്രതാപ്, വാർഡ് മെമ്പർ ആർ. മുരളിധരൻ, ഹെഡ്മിസ്ട്രസ് എസ്.ജെ. ഗിരിജാകുമാരി, പ്രിൻസിപ്പൽ കെ.ജി. രജിത, പി.ടി.എ പ്രസിഡന്റ് ആർ. ജയചന്ദൻ, വൈസ് പ്രസിഡന്റ് പി.എം. രാധാകൃഷ്ണൻ, അദ്ധ്യാപകരായ എ. സുഭാഷ്ബാബു, സി.എസ്. ജിഷ തുടങ്ങിയവർ പങ്കെടുത്തു.