yc
യൂത്ത് കോൺഗ്രസ് ഓച്ചിറ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന വാർഡ് പുന സംഘടനയുടെ മണ്ഡലംതല ഉദ്ഘാടനം കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി ആർ. രാജശേഖരൻ ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: യൂത്ത് കോൺഗ്രസ് ഓച്ചിറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന വാർഡ് പുന:സംഘടനയുടെ മണ്ഡലം തല ഉദ്ഘാടനം കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി ആർ. രാജശേഖരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.വി. വിഷ്ണുദേവ് അദ്ധ്യക്ഷത വഹിച്ചു. കെ.കെ സുനിൽ കുമാർ, ബി.എസ് . വിനോദ്, അയ്യാണിക്കൽ മജീദ്, അമ്പാട്ട് അശോകൻ, വേലായുധൻ, എച്ച്.എസ് . ജയ്ഹരി, മെഹർഖാൻ ചേന്നല്ലൂർ, ഹരിലാൽ, സന്തോഷ്‌ തണൽ, ഇന്ദുലേഖ, ദിലീപ് ശങ്കർ, കല്ലൂർ വിഷ്ണു, ഹരികൃഷ്ണൻ ഐക്കര,അജ്മൽ ഖാലിദ്, മുബാറക്, അജ്മൽ, അനുരാഗ്, രഞ്ജിത്ത്, വിനീത തുടങ്ങിയവർ സംസാരിച്ചു.