എഴുകോൺ: ഇന്ധന വില വർദ്ധനവിനെതിരെ എൽ.ഡി.എഫ് കാക്കക്കോട്ടൂർ വാർഡിൽ ഈലിയോട് നടന്ന പ്രതിഷേധ പരിപാടി സി.പി.ഐ.എം .ഏരിയാ കമ്മിറ്റിയംഗം ഗോപുകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് നെടുവത്തൂർ മണ്ഡലം സെക്രട്ടറി ജി. രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. സി.പി.എം എഴുകോൺ ഈസ്റ്റ് ലോക്കൽ കമ്മറ്റിയംഗങ്ങളായ എൻ.പ്രകാശ്, രാധാകൃഷ്ണപിള്ള, ഡി.വൈ.എഫ്.ഐ മേഖലാ കമ്മിറ്റി പ്രസിഡൻ്റ് ഗോകുൽ, എ.ഐ.വൈ.എഫ് എഴുകോൺ മേഖലാ കമ്മിറ്റി പ്രസിഡന്റ് ആശിഷ് എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ഡി.വൈ.എഫ്.ഐ നേതാക്കളായ റീനു രാജ്, അഭിരാം എന്നിവർ നേതൃത്വം നൽകി.