പുത്തൂർ: സി.പി.എം മാവടി ലോക്കൽ കമ്മിറ്റി ഓഫീസിന് അനുബന്ധമായി പ്രവർത്തനം തുടങ്ങുന്ന നവകേരള ഗ്രന്ഥശാലയുടെ ഉദ്ഘാടനം 3ന് വൈകിട്ട് 4ന് നടക്കും. സി.പി.എം ജില്ലാസെക്രട്ടറി എസ്.സുദേവൻ ഉദ്ഘാടനം ചെയ്യും. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ.ജോൺസൺ അഫിലിയേഷൻ സർട്ടിഫിക്കറ്റ് കൈമാറുമെന്ന് ലോക്കൽ കമ്മിറ്റി സെക്രട്ടറി ഡി.എസ്.സുനിൽ അറിയിച്ചു.