കൊട്ടാരക്കര: വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുക, പ്രൈമറി സ്കൂളുകളിൽ പ്രഥമാദ്ധ്യാപകരെ നിയമിക്കുക, എൻജിനീയറിംഗ് റാങ്ക് ലിസ്റ്റിൽ പ്ളസ് ടുവിന്റെ മാർക്ക് ഉൾപ്പെടുത്തുക, ഹയർ സെക്കൻഡറി ജൂനിയർ കാലയളവ് പ്രമോഷന് പരിഗണിക്കുക, കേന്ദ്ര സർക്കാരിന്റെ വികല വിദ്യാഭ്യാസ നയങ്ങൾ തിരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലാ ഓഫീസിന്മുന്നിൽ ധർണാസമരം സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് മാല അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.എസ് .ഷിജുകുമാർ ഉദ്ഘാടനം ചെയ്തു. ഒ.ബിനു, ഉദയകുമാർ കുളക്കട, എം.എസ്. അനൂപ്, അമ്പിളി, എസ്.ശ്രീജു, അജിത്, അജയ് കൃഷ്ണൻ, ഗോപദാസ് എന്നിവർ സംസാരിച്ചു.