കൊല്ലം: ഡോക്ടേഴ്സ് ദിനാചരണത്തിന്റെ ഭാഗമായി നായനാർ സ്വാന്തന പരിചരണം കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഡോ. സിനി സുജിത്തിനെ ആദരിച്ചു. കേന്ദ്രം പ്രസിഡന്റ് കെ. വരദരാജൻ ഉദ്ഘാടനം ചെയ്തു. എം. വിശ്വനാഥൻ, എ.എം. മുസ്തഫ, ജെ. ഷാജഹാൻ, ജി. ബാലകൃഷ്ണൻ നായർ തുടങ്ങിയവർ പങ്കെടുത്തു.